കോഴിക്കോട് : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് അഭിനന്ദനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം. ഇപ്പോള്‍ അഭിനന്ദനം അറിയിച്ച് ശ്രീലങ്കന്‍ യുവജന ക്ഷേമ മന്ത്രി നമള് രാജ്പക്സെ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.
Congratulations to young #AryaRajendran for being elected the mayor of #Thiruvananthapuram Municipal Council in #India. No doubt your success story will pave way and inspire more youngsters, particularly women, to follow your path.
— Namal Rajapaksa (@RajapaksaNamal) December 28, 2020
ആര്യയുടെ വിജയം കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും നമള് രാജ്പക്സെ ട്വിറ്ററില്‍ കുറിച്ചു. ശ്രീലങ്ക മുന്‍ പ്രസിഡന്റ് മഹീന്ദ രാജ്പക്സെയുടെ മകനാണ് നമള് രാജ്പക്സെ.
തിരുവനന്തപുരം നഗരത്തിന്റെ 46-ാമത്തെ മേയറും മൂന്നാമത്തെ വനിതാ മേയറുമാണ് 21 കാരിയായ ആര്യ. രാജ്യത്തിന് അകത്തും പുറത്തും നിന്നും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. മുടവന്മുഗള് കൗണ്‍സിലറായ ആര്യ തിരുവനന്തപുരം ഓള്‍സെയിന്റ്സ് കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ത്ഥിനിയാണ്.
Discussion about this post