സംസ്ഥാനത്തെ ഏഴ് തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 21 ന്; 22ന് വോട്ടെണ്ണല്‍

election\ bignewslive

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 21 ന് നടത്തും. വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പുറപ്പെടുവിച്ചു. ഏഴ് തദ്ദേശ വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പത്രിക ജനുവരി നാല് വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന അഞ്ചിനാണ്. ഏഴ് വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ജനുവരി 21 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 22 ന് രാവിലെ വോട്ടെണ്ണും.

കൊല്ലം പന്മന പഞ്ചായത്തിലെ പറമ്പിമുക്ക്, ചോല, ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ പിഎച്ച്‌സി വാര്‍ഡ്, കളമശേരി മുനിസിപ്പാലിറ്റിയിലെ 37ാം വാര്‍ഡ്, തൃശ്ശൂര്‍ കോര്‍പറേഷനിലെ പുല്ലഴി വാര്‍ഡ്, കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ താത്തൂര്‍പൊയില്‍ വാര്‍ഡ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം ഫെബ്രുവരി 20 ആണ് തെരഞ്ഞെടുപ്പ് കണക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Exit mobile version