തിരുവനന്തപുരം: നടു റോഡിലെ പ്രകടനങ്ങളും അപ്രതീക്ഷിത സമരങ്ങളും ഇനി വാഹനയാത്രക്കാരെ വട്ടം ചുറ്റാന്‍ ട്രാഫിക് പോലീസ് അനുവദിക്കില്ല. ഗതാഗതനിയന്ത്രണങ്ങളും പരിഷ്കാരങ്ങളും നഗരവാസികള്‍ക്കും യാത്രക്കാര്‍ക്കും ഇനി മൊബൈല്‍ ഫോണ്‍ വഴി അറിയാം. ഗതാഗതക്കുരുക്ക്, വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് തുടങ്ങി എല്ലാം അപ്പപ്പോള്‍ മൊബൈല്‍ ഫോണില്‍ നേരിട്ടു ലഭിക്കും
സിറ്റി പോലീസ് ട്രാഫിക് അലര്‍ട്ട് നമ്പറായ 9497902341 സേവ് ചെയ്യണം. തുടര്‍ന്നു പ്ലേ സ്റ്റോറില്‍ നിന്നോ ഐ സ്റ്റോറില്‍ നിന്നോ ഝസീു്യ എന്ന സൗജന്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്തവരുടെ മൊബൈലിലേക്കു നഗരത്തിലെ ഗതാഗതക്കുരുക്ക് , അപകടങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും.
Discussion about this post