പത്തനംത്തിട്ട: ശബരിമല വിഷയം നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇവരുടെ സമരം തീര്‍ക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടായിരിക്കും ഇന്ന് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുക. എന്നാല്‍ എന്നാല്‍ തല്കാലം ഇടപെടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.
എന്നാല്‍ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സികെ പദ്മനാഭന് നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നേരത്തെ എട്ടുദിവസം നിരാഹാര സമരം നടത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സികെ പദ്മനാഭന് സമരം ഏറ്റെടുത്തത്.
മാത്രമല്ല നിരോധനാജ്ഞ ഇന്ന് അവസനിക്കുന്ന സാഹചര്യത്തില്‍ അത് തുടരണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയേക്കും. മജിസ്ട്രേറ്റുമാരുടെ റിപ്പോര്‍ട്ടു കൂടെ പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കുക. തീര്‍ത്ഥാടനകാലം ആരംഭിച്ച് 23 ദിവസം പിന്നിടുമ്പോള്‍ 48 കോടി രൂപ മാത്രമാണ് നടവരവായി ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 85 കോടി രൂപയായിരുന്നു നടവരവ്.
Discussion about this post