തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സംവിധായകന് സംഗീത് ശിവന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി സഹോദരന് സന്തോഷ് ശിവന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
കൊവിഡ് 19 ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് സഹോദരന്റെ ആരോഗ്യനില വ്യക്തമാക്കി സന്തോഷ് ശിവന് രംഗത്ത് എത്തിയിരിക്കുന്നത്.
നാലു ദിവസം മുമ്പാണ് സംഗീത് ശിവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വ്യൂഹം, യോദ്ധാ, ഗാന്ധര്‍വം എന്നീ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സംഗീത് ശിവന്.
sangeeth chetta is off ventilator and recovering
thks fr all ur prayers
Posted by Santosh Sivan Asc Isc on Sunday, 27 December 2020
Discussion about this post