പുനലൂര്‍: മീന്‍ വെള്ളം കൈയ്യിലായി വീട്ടമ്മയുടെ സ്വര്‍ണ വളയുടെയും മോതിരത്തിന്റെയും നിറം മാറി. സ്വര്‍ണ വള ചാരനിറമായി പൊടിഞ്ഞതായും ഇവര്‍ പറയുന്നു. പുനലൂര്‍ ശാസ്താംകോണം വള്ളക്കടവ് ഷൈനി വിലാസത്തില്‍ ഷിബി ഷൈജുവിന്റെ 2 സ്വര്‍ണ വളകളും മോതിരവുമാണ് നിറം മാറിയത്.
3 ദിവസം മുമ്പ് വാങ്ങിയ മീന്‍ ഫ്രിജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ പാകം ചെയ്യാന്‍ മുറിച്ചപ്പോള്‍ അതിലെ വെള്ളം വീണ് ഒരു വളയുടെ പകുതിയോളം ചാരനിറമാകുകയും വളപൊടിയുകയും ചെയതു. രണ്ടാമത്തെ വളയിലും മോതിരത്തിലും നിറം മാറ്റമുണ്ടായി.
ഓട്ടോറിക്ഷാ ഡ്രൈവറായ ഷൈജു റെയില്‍വേ ഗേറ്റ് ഭാഗത്തു നിന്നാണ് മീന്‍ വാങ്ങിയത്. പുനലൂര്‍ പൊലീസിനും നഗരസഭാ ആരോഗ്യ വിഭാഗത്തിനും പരാതി നല്‍കി. കൊല്ലത്തു നിന്ന് ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ സ്‌ക്വാഡ് എത്തി മത്സ്യം പരിശോധനയ്ക്കായി ലാബിലേക്കയച്ചു.
വൈകിട്ട് നഗരത്തിലെ ജ്വല്ലറിയില്‍ എത്തിച്ച് ചൂടാക്കിയപ്പോള്‍ സ്വര്‍ണം പൂര്‍വ സ്ഥിതിയിലായി. പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ. മത്സ്യം കേടുകൂടാതിരിക്കുന്നതിന് ചേര്‍ത്ത രാസ വസ്തുക്കളുടെ പ്രവര്‍ത്തനം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സംശയം
Discussion about this post