തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് 21 കാരിയെ ഉയർത്തിക്കാണിച്ച എൽഡിഎഫിനെ സോഷ്യൽമീഡിയയും ജനങ്ങളും അഭിനന്ദിക്കുമ്പോൾ, തങ്ങളും യുവാക്കൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന് കാണിക്കാൻ ശ്രമിച്ച് അബദ്ധം പിണഞ്ഞ് ബിജെപി നേതാവ്. തദ്ദേശ തെരഞ്ഞെടുപ്പിൽ 19 വയസുകാർ പ്രായമുള്ള ബിജെപി പ്രവർത്തകരായ ചെറുപ്പക്കാർ മത്സരിച്ചെന്ന അവകാശവാദവുമായി മഹിള മോർച്ച സംസ്ഥാന നേതാവ് സ്മിതാ മേനോൻ ആണ് രംഗത്തെത്തിയത്.
യുവാക്കളുടെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് ന്യൂസ് 19 ചാനൽ നടത്തിയ ചർച്ചയിലാണ് സ്മിതയ്ക്ക് അബദ്ധം പിണഞ്ഞത്. രാഷ്ട്രീയത്തോട് കേരളത്തിലെ യുവാക്കൾക്ക് താൽപര്യമില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് സ്മിത നൽകിയ മറുപടി ഇങ്ങനെ: ‘ബിജെപിയെ സംബന്ധിച്ച് യുവാക്കൾ പാർട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നത് തെറ്റാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ പാർട്ടിയിൽ മത്സരിച്ചവരിൽ 19 വയസുള്ള കുട്ടികൾ വരെയുണ്ട്. കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷം അദ്ദേഹം പല യോഗങ്ങളിലും പറഞ്ഞിട്ടുണ്ട്. സ്ത്രീകളും യുവാക്കളും കൂടുതലായി മത്സരംരഗത്തേക്ക് വരണമെന്ന്. ഞങ്ങളുടെ ജില്ല പ്രസിഡന്റുമാർ വരെ 50 വയസിന് താഴെയുള്ളവരാണ്. എല്ലാതരത്തിലും യുവാക്കൾക്ക് പ്രധാന്യം കൊടുക്കുന്ന പാർട്ടിയാണ് ഞങ്ങളുടെത.് മറ്റു പാർട്ടികളെ പോലെയല്ല. ഏറ്റവും കൂടുതൽ യുവാക്കൾ മുന്നോട്ട് വന്നിട്ടുള്ള പാർട്ടിയാണ് ബിജെപി.’
അതേസമയം, ബിജെപിയെ കുറിച്ച് ആവേശത്തോടെ സംസാരിച്ച് മണ്ടത്തരം കൂടി കൂട്ടത്തിൽ വിളിച്ചുപറഞ്ഞതോടെ ട്രോളന്മാർ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. സ്മിതയുടെ ഈ പരാമർശം അടങ്ങുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞപ്രായം 21 ആണെന്ന് അറിയത്തയാളാണോ മഹിള മോർച്ചയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നതെന്നും ഇവരുടെ ലോകവിവരത്തെക്കുറിച്ച് എന്ത് പറയാനാണെന്നും സോഷ്യൽമീഡിയ ചോദിക്കുന്നു.
വിദേശകാര്യ സഹമന്ത്രിയുടെ ശിഷ്യയല്ലേ, ഇതിലപ്പുറവും പ്രതീക്ഷിക്കാമെന്നാണ് ചിലരുടെ കമന്റുകൾ.
Discussion about this post