തൃശ്ശൂര്‍: ശബരിമലയിലെ സത്രീപ്രവേശനത്തെ എതിര്‍ത്ത് ചിലര്‍ നടത്തുന്നത് ദുരാചാരണ സംരക്ഷണ സമരമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. സമരം സ്ത്രീവിരുദ്ധമാണ്. സ്ത്രീ അശുദ്ധയാണെന്ന് വിളിച്ചു പറയുകയാണ് അവര്‍. സ്വന്തം പെങ്ങളും അമ്മയും മകളുമൊക്കെയായ സ്ത്രീയെ വലിച്ചു കീറണമെന്ന് പുരുഷന്‍ ആഹ്വാനം ചെയ്യുന്നത് കഷ്ടമാണ്.
അടിമവ്യാപാര നിരോധന വിളംബര വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യക്ഷരക്ഷാ ദൈവസഭ കോട്ടയത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സന്താനോത്പാദന ശേഷിയുടെ തെളിവായ ശാരീരികാവസ്ഥയുടെ പേരില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കണമെന്നു പറയുന്നതില്‍ എന്തര്‍ത്ഥമെന്നും കുരീപ്പുഴ ചോദിച്ചു.
Discussion about this post