തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിനുണ്ടായ തോൽവിക്ക് പിന്നാലെ ഉയർന്ന കെപിസിസിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തെ പരസ്യമായി തള്ളി ഉമ്മൻചാണ്ടി. കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും പ്രത്യേകിച്ച് കോൺഗ്രസിനും ഉണ്ടായ പരാജയത്തെ തുടർന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. യുഡിഎഫ് ഘടകകക്ഷികളും അതൃപ്തി പ്രകടിപ്പിച്ചതോടെ കെപിസിസി നേതൃമാറ്റ ചർച്ചകൾ സജീവമായത്.
എന്നാൽ, തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ 14 ജില്ലകളിലേയും നേതാക്കളുമായി അവലോകന ചർച്ച നടത്തിയെന്നും നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്തമാക്കിയെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്തെ കോൺഗ്രസിൽ തൽക്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും നേരത്തെ പ്രതികരിച്ചിരുന്നു.
Discussion about this post