BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പഞ്ചനക്ഷത്ര നിലവാരത്തിൽ പൈതൃകഭംഗി വീണ്ടെടുത്ത് തൃശ്ശൂരിലെ രാമനിലയം; ഉദ്ഘാടനം പുതുവത്സരദിനത്തിൽ ടൂറിസം മന്ത്രി നിർവഹിക്കും

Anitha by Anitha
December 27, 2020
in Kerala News
0
ramanilayam | Kerala News
89
VIEWS
Share on FacebookShare on Whatsapp

തൃശൂർ : പൈതൃകത്തനിമ നിലനിർത്തി ആധുനികതയിലേക്ക് കാലെടുത്ത് വെച്ച് പുതുമോടിയിൽ രാമനിലയം. സംസ്ഥാന ചരിത്രത്തിൽ അവിസ്മരണീയമായ സംഭവങ്ങൾക്കും പ്രമുഖരുടെ കൂടിക്കാഴ്ച്ചകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള രാമനിലയത്തിന്റെ 120 വർഷം പഴക്കമുള്ള പൈതൃക ബ്ലോക്കാണ് പഴമയുടെ പ്രൗഢി ചോരാതെ നവീകരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടിരിക്കുന്നത്. ഈ പൈതൃക ബ്ലോക്ക് ജനുവരി ഒന്നിന് വൈകിട്ട് ആറിന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ നാടിന് സമർപ്പിക്കും. മന്ത്രിമാരായ എസി മൊയ്തീൻ, വിഎസ് സുനിൽകുമാർ, ചീഫ് വിപ്പ് അഡ്വ. കെ രാജൻ, ജില്ലാ കലക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും.

READ ALSO

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

February 16, 2026
5
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുന്നു; പകല്‍ 10 മുതല്‍ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; ജാഗ്രത

February 16, 2026
2

rama nilayam1

കാലപ്പഴക്കവും അശാസ്ത്രീയമായ അറ്റകുറ്റപ്പണികളും മൂലം പൈതൃകമന്ദിരം നാശോന്മുഖമായ ഘട്ടത്തിലാണ് നവീകരണം സംബന്ധിച്ച ആലോചനകളുണ്ടായത്. തുടർന്ന് പൈതൃകത്തനിമ ചോരാതെ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നവീകരിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി.

rama nilayam inside3 | Kerala news

ആർക്കിടെക്റ്റ് എം എം വിനോദ്കുമാർ നൽകിയ സംരക്ഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നവീകരണ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് രൂപം കൊടുത്തത് 3.45 കോടി രൂപ ചെലവിൽ കെട്ടിട നവീകരണവും 1.25 കോടി രൂപ ചെലവിൽ ലാ9ഡ് സ്‌കേപ്പിംഗും ലൈറ്റിംഗും ഉൾപ്പെടുന്ന പരിസര നവീകരണവുമാണ് പദ്ധതി. ഇതിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്.

rama nilayam inside | Kerala news

കരിങ്കല്ലും ചെങ്കല്ലും കുമ്മായവും കൊണ്ട് നിർമിച്ച മന്ദിരത്തിന്റെ നവീകരണത്തിലും കുമ്മായം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. തേക്കിലും ഈട്ടിയിലുമുള്ള മുഖപ്പുകളും അലങ്കാരപ്പണികളും കേടുപാടുകൾ തീർത്ത് മിനുക്കി മനോഹരമാക്കി. തറയോടുകൾ, മരം കൊണ്ടുള്ള ഫ്‌ളോറിംഗ്, ഭിത്തികവചങ്ങൾ എന്നിവയും തനിമയിൽ പുനഃസ്ഥാപിച്ചു. കസേരകൾ, മേശകൾ തുടങ്ങിയ മര ഉരുപ്പടികളും നവീകരണത്തിന്റെ ഭാഗമായി തിളക്കം വീണ്ടെടുത്തു. അത്യാധുനികമായ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് സംവിധാനങ്ങളും ഉപകരണങ്ങളും പൈതൃക ബ്‌ളോക്കിന് നല്കുന്നത് പഞ്ചനക്ഷത്ര നിലവാരത്തിലുള്ള അനുഭവമാണ്. കുളിമുറികളും അത്യാധുനികമായാണ് നവീകരിച്ചിരിക്കുന്നത്.

rama nilayam inside4 | Kerala news

നാല് ആഡംബര സ്യൂട്ട് മുറികളോടു കൂടിയ പൈതൃക ബ്‌ളോക്കിന് 14500 ചതുരശ്ര അടിയാണ് വിസ്തീർണം. നീളം വരാന്ത അരികു ചാർത്തുന്ന കെട്ടിടത്തിലെ രണ്ട് കോൺഫറ9സ് ഹാളുകൾ നവീകരണത്തിൽ നിലനിർത്തിയിട്ടുണ്ട്. മുറികളിലൊന്ന് വിവിഐപികൾക്കുള്ള പ്രസിഡൻഷ്യൽ സ്യൂട്ടായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

നിലവിലെ പൈതൃക ബ്‌ളോക്ക് ഈ രീതിയിൽ സ്ഥാപിക്കപ്പെട്ടത് 120 വർഷം മുമ്പാണെങ്കിലും ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ ഔട്ട്ഹൗസ് അണിപറമ്പ് എന്നറിയപ്പെട്ടിരുന്ന ഇവിടെ ഉണ്ടായിരുന്നതായാണ് അനുമാനം. പിന്നീട് ദിവാൻ ബംഗ്‌ളാവായും ബ്രിട്ടീഷ് റസിഡന്റിന്റെ വാസസ്ഥാനമായ ട്രിച്ചൂർ റസിഡൻ സിയായും രണ്ടാം ലോക മഹായുദ്ധക്കാലത്ത് മിലിട്ടറി ഓഫീസായുമൊക്കെ രൂപാന്തരങ്ങളുണ്ടായി. കൊച്ചി മഹാരാജാവ് രാമവർമ്മയുടെ സ്മരണകളിലേക്ക് നയിക്കുന്നതാണ് രാമനിലയം എന്ന നാമകരണം.

rama nilayam inside1.2 | Kerala news

രാമവർമ്മ കൊച്ചി മഹാരാജാവും രാജഗോപാലാചാരി ദിവാനുമായിരിക്കെയാണ് അണിപറമ്പിലെ കെട്ടിട സമുച്ചയം ഈ മാതൃകയിൽ സ്ഥാപിതമായത്. എറണാകുളത്തും ഇക്കാലയളവിൽ റസിഡൻസി ബംഗ്ലാവും പബ്ലിക്ക് ഓഫീസുകളും നവീകരിക്കപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തുന്നു. തൃപ്പൂണിത്തുറ കൊട്ടാരം, ഹജൂർ കച്ചേരി, മഹാരാജാസ് കോളേജ് ഇവയെല്ലാം ഇക്കാലയളവിലാണ് ഇന്നത്തെ രൂപം കൈക്കൊണ്ടത്.

റസിഡൻസി എന്ന നിലയിൽ ഈ മന്ദിരത്തിൽ ആദ്യം താമസിച്ച ബ്രിട്ടീഷ് റസിഡന്റ് ഗോർഡൻ തോമസ് മക്കി9സി ആയിരുന്നെന്ന് കൊച്ചി രാജ്യവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. അടുത്ത റസിഡന്റായിരുന്ന സർ ആൻഡ്രൂവും തൃശൂർ വാസം ചെലവിട്ടത് ഈ റസിഡ9സി മന്ദിരത്തിലാണ്. എൻ പട്ടാഭിരാമറാവു ആയിരുന്നു അക്കാലത്തെ ദിവാൻ. പക്ഷെ ഇതിനു ശേഷം റസിഡന്റുമാർ ഇവിടെ താമസിച്ചിട്ടില്ല. ദിവാൻ എ.ആർ ബാനർജിയായിരുന്നു അടുത്ത താമസക്കാരൻ.

rama nilayam12 | Kerala news

ബാനർജിയുടെ ദിവാൻ കാലത്താണ് റസിഡൻസി രാമനിലയം പാലസായി നാമകരണം ചെയ്യപ്പെട്ടത്. തൃശൂരിന് നിരവധി സംഭാവനകൾ നൽകിയ ബാനർജിയുടെ സാന്നിധ്യം 1914 വരെ ഇവിടെയുണ്ടായിരുന്നു. ബാനർജിക്ക് ശേഷം ദിവാനായ ജോസഫ് ഡബ്ല്യു. ബോർ, തുടർന്ന് രാമനിലയം കൊട്ടാരത്തിലെ ആതിഥേയനായി.

ബാനർജിയുടെ കാലഘട്ടത്തിൽ തൃശൂരിലെത്തിയ ഹെന്റി ബ്രൂസ് അദ്ദേഹത്തിന്റെ ലെറ്റേഴ്‌സ് ഫ്രം മലബാർ ആന്റ് ഓൺ ദ വേ എന്ന കുറിപ്പുകളുടെ സമാഹാരത്തിൽ രാമനിലയത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മലബാറിലും കൊച്ചിയിലുമെത്തിയ ശേഷം ആദ്യമായി താൻ ഒരു പങ്ക(ഫാൻ)യ്ക്ക് കീഴിലുറങ്ങിയത് രാമനിലയത്തിലാണെന്ന് ബ്രൂസിന്റെ കുറിപ്പിലുണ്ട്. കൊച്ചി രാജ്യത്തിന്റെ ഭരണനിർവഹണം എറണാകുളത്തേക്ക് സംക്രമിക്കുന്ന ഘട്ടമായിരുന്നെങ്കിലും തൃശൂരിന്റെ പ്രാധാന്യം ഏറെയായിരുന്നെന്നും ബ്രൂസ് രേഖപ്പെടുത്തുന്നു.

rama nilayam inside2 | Kerala News

തൃശൂർ ക്‌ളബ്ബായി മാറിയ ടെന്നിസ് ക്‌ളബ്ബിന് രാമവർമ്മ മഹാരാജാവിനെ രക്ഷാധികാരിയാക്കി ബാനർജി തുടക്കം കുറിച്ചത് രാമനിലയം വളപ്പിലെ കോർട്ടുകളിലാണ്. മിസിസ് ബാനർജി അടക്കം നാല് വനിതകൾ രാമനിലയം കോർട്ടിൽ ടെന്നിസ് കളിച്ചിരുന്നതായി രാമവർമ്മ അപ്പൻ തമ്പുരാന്റെ ജീവചരിത്രത്തിൽ ഡോ. കെ.ടി. രാമവർമ്മ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവാൻ പദമൊഴിഞ്ഞ് 30 വർഷത്തിന് ശേഷം തൃശൂരിലെത്തിയ ബാനർജി തന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ഏഴു വർഷമെന്നാണ് ദിവാനായിരിക്കെ തൃശൂരിൽ ചെലവിട്ട വർഷങ്ങളെ വിശേഷിപ്പിച്ചത്.

rama nilayam122 | Kerala news
രാമവർമ്മ മഹാരാജാവിന്റെ ആതിഥേയത്വം സ്വീകരിച്ച് 1923ൽ തൃശൂരിലെത്തിയ തിരുവിതാംകൂർ രാജകുടുംബം താമസിച്ചതും രാമനിലയം കൊട്ടാരത്തിലാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് രാമനിലയം മിലിട്ടറി റിക്രൂട്ട്‌മെന്റ് ഓഫീസായും രാമനിലയം വളപ്പ് മിലിട്ടറി ബാരക്കുകളായും രൂപാന്തരപ്പെട്ടു. 193945 കാലഘട്ടത്തിൽ 1.7 ലക്ഷം പേരാണ് ഇവിടെ നിന്നും പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്.

ഷണ്മുഖം ചെട്ടി ദിവാനായതിന് ശേഷമായിരുന്നു രാമനിലയത്തിന്റെ അടുത്ത ശാപമോക്ഷം. കെട്ടിടം വീണ്ടും നവീകരിക്കപ്പെട്ടു, റസിഡൻസിയുടെയും ദിവാൻ ബംഗ്ലാവിന്റെയും പ്രൗഢി വീണ്ടെടുത്തു.

rama nilayam5 | Kerala news

1957 ഫെബ്രുവരിയിൽ തൃശൂർ സന്ദർശിച്ച പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് സ്വാഗതമരുളിയത് രാമനിലയമാണ്. ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടും പട്ടം താണുപിള്ളയും മുതലുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെ സാന്നിധ്യവും രാമനിലയത്തിന്റെ ഇന്നലെകൾക്ക് ഓർത്തെടുക്കാനുണ്ട്. നിർവധി രാഷ്ട്ര നേതാക്കളും വിവിധ രംഗങ്ങളിലെ പ്രമുഖരും രാമനിലയത്തിന്റെ ആതിഥ്യം ആസ്വദിച്ചു.

rama nilayam3 | Kerala news

സംസ്ഥാന സർക്കാരിന്റെ അതിഥി മന്ദിരമായി മാറിയതോടെ നിരവധി സുപ്രധാന സംഭവങ്ങൾക്കും ചർച്ചകൾക്കും രാമനിലയം വേദിയായി. ഇതോടൊപ്പമാണ് രാമനിലയത്തിന്റെ വളപ്പിൽ പുതിയ കെട്ടിട സമുച്ചയം സ്ഥാനം പിടിച്ചത്. മൂന്ന് ബ്‌ളോക്കുകളിലുമായി 34 മുറികൾ നിലവിൽ ലഭ്യം.

rama nilayam5 | Kerala news

Tags: AC Moideenkadakampally surendranKeralaKerala tourismramanilayamthrissurVS Sunil Kumar

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് കനക്കുന്നു; പകല്‍ 10 മുതല്‍ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; ജാഗ്രത

February 16, 2026
2
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
Load More
Next Post
prashanth bhushan | bignewslive

'ആര് കേട്ടാലും ഇല്ലെങ്കിലും മോഡി ജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയും'; മന്‍ കി ബാത്തിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ARYA RAJENDRAN s | Kerala News

കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള മാധ്യമങ്ങളിൽ താരമായി ആര്യ; ഒപ്പം നേട്ടം ആഘോഷിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും; 21കാരി മേയർക്ക് അഭിനന്ദന പ്രവാഹം

Omman Chandi | Kerala News

കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ല; തോൽവിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ടവരെ തള്ളി ഉമ്മൻചാണ്ടി

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

15 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

23 hours ago
8
car accident|bignewslive

കാര്‍ നിയന്ത്രണം വിട്ട് ബസ്സില്‍ ഇടിച്ചുകയറി അപകടം, അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

23 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

22 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version