തിരുവനന്തപുരം: ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം. ദേവസ്വംബോര്‍ഡ് നടത്തുന്ന നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അയ്യപ്പ സേവാ സംഘം വ്യക്തമാക്കി. ദേവസ്വംബോര്‍ഡ് നടത്തുന്ന സമവായനീക്കത്തിന്റെ ഫലമായിട്ടാണ് അയ്യപ്പ സേവാ സംഘത്തിന്റെ പുതിയ തീരുമാനം.
എന്നാല്‍ വിധി ഉടന്‍ നടപ്പാക്കരുതെന്നാണ് അയ്യപ്പ സേവാ സംഘത്തിന്റെ ആവശ്യം. സര്‍ക്കാരിനോട് ഇത് ആവശ്യപ്പെടുമെന്നും അയ്യപ്പ സേവാ സംഘം വിശദമാക്കി. വിഷയത്തില്‍ പന്തളം കുടുബത്തിന്റെ തീരുമാനം ഇന്ന് അറിയാനാവുമെന്നാണ് സൂചന.
അതേസമയം ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. ബസുകള്‍ക്കുള്ള പാര്‍ക്കിങ് സ്ഥലം ഉണ്ടോ എന്ന് അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post