തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത്തവണ രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകളാണ് വച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടാണ് ഇത്തവണ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരത്തെ എംഎല്‍എ ക്വാട്ടേഴ്സിന് മുന്‍വശത്തും കൂറ്റന്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ദിരാ ഭവന് മുന്നിലെ പോസ്റ്ററുകളില്‍ കേരളത്തിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ആവശ്യമുണ്ട്.
നേരത്തേ കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തൃശ്ശൂരില്‍ കെ മുരളീധരനെ പിന്തുണച്ചും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കൊല്ലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍എസ്എസിന് വിറ്റു തുലച്ച ശൂരനാട് രാജശേഖരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ശൂരനാട് രാജശേഖരന് ആര്‍എസ്എസ് റിക്രൂട്ടിങ്ങ് ഏജന്റാണെന്നും പോസ്റ്ററില്‍ പരാമര്‍സിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസിനെതിരെ പരക്കെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
Discussion about this post