തിരുവനന്തപുരം: ബിജെപിയുടെ ജനദ്രോഹ ദുര്‍ഭരണത്തിന് കിട്ടിയ വന്‍തിരിച്ചടിയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയതെന്നു വിഎം സുധീരന്. സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാമെന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വ്യാമോഹമാണ് തകര്‍ന്നടിഞ്ഞത്. കൂടാതെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ പ്രഖ്യാപനവും കൂടിയാണ് ഈ തെരഞ്ഞെടുപ്പു ഫലമെന്നും വിഎം സുധീരന് പറഞ്ഞു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മതേതര മുന്നണിയെ വിജയത്തിലേക്കു നയിക്കാന്‍ താന്‍ പ്രാപ്തനാണെന്ന് രാഹുല്‍ ഗാന്ധി അസന്നിഗ്ധമായി തെളിയിച്ചിരിക്കുകയാണെന്നും സുധീരന് അഭിപ്രായപ്പെട്ടു.
Discussion about this post