തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു. പൊഴിക്കരയിലാണ് ക്രിസ്മസിനോട് അനുബന്ധിച്ച് ഡിജെ പാര്‍ട്ടി നടത്തിയത്. ആയിരക്കണക്കിന് പേരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്.
‘ഫ്രീക്സ്’ എന്ന പേരിലുള്ള ഒരു യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊഴിയൂര്‍ ബീച്ചില്‍ വെച്ചാണ് പരിപാടി നടന്നത്. അതേസമയം ഇവര്‍ ഇത്തരത്തിലൊരു ഡിജെ പാര്‍ട്ടി നടത്താന്‍ അനുമതി വാങ്ങിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു. പരിപാടിയുടെ സംഘാടകര്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
പൊഴിയൂര്‍ ബീച്ചില്‍ പതിമൂന്ന് മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. അതേസമയം ബീച്ചില്‍ തുറന്ന സ്ഥലത്ത് സംഘടിപ്പിച്ച പരിപാടി ആയിരുന്നിട്ട് പോലും പോലീസ് ആദ്യം ഇടപെട്ടിരുന്നില്ല. പിന്നീട് പാര്‍ട്ടി അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് വിവിധ ഭാഗങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ വിതരണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post