തിരുവനന്തപുരം: നടൻ അനിൽ നെടുമങ്ങാടിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചലച്ചിത്ര ലോകവും. അനിലിന്റെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണെന്ന് പ്രതികരിച്ചു.
‘ചലച്ചിത്രനടൻ അനിൽ നെടുമങ്ങാടിന്റെ ആകസ്മികമായ വിയോഗത്തിൽ അതീവ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. ശ്രദ്ധേയമായ വേഷങ്ങളിൽ കൂടി സിനിമ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. അഭിനയ മികവിലൂടെ പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ച കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുവാൻ ചെറിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് സാധിച്ചു. അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ‘ – ഫേസ്ബുക്കിൽ പങ്കുവെച്ച അനുശോചനക്കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുള്ളുവെങ്കിലും അവയിലെല്ലാം തന്നെ തന്റെ പ്രതിഭയുടെ സൗന്ദര്യം പ്രസരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നമുക്കെല്ലാം വലിയ പ്രതീക്ഷ നൽകിയ കലാകാരന്റെ ആകസ്മിക വിയോഗം മലയാള സിനിമാ ലോകത്തിനും, ആസ്വാദക സമൂഹത്തിനും വലിയ നഷ്ടം തന്നെയാണെന്നു രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അതേസമയം, അനിൽ നെടുമങ്ങാടിന്റെ വിയോഗം വിശ്വസിക്കാനാകാതെ ഞെട്ടലിലാണ് അനിൽ നെടുമങ്ങാടിന്റെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സഹതാരങ്ങളായിരുന്ന പൃഥ്വിരാജും ബിജുമേനോനും.
Nothing. I have nothing to say. Hope you’re at peace Anil etta. 💔
Posted by Prithviraj Sukumaran on Friday, 25 December 2020
ഒന്നുമില്ല, എനിക്ക് ഒന്നും പറയാനില്ലെന്നാണ് നടൻപൃഥ്വിരാജ് അദ്ദേഹത്തിന് ശാന്തി നേർന്നുകൊണ്ട് കുറിച്ചത്. ‘അനിൽ …ഇനി ഇല്ല എന്നെങ്ങിനെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കും’- ബിജുമേനോൻ കുറിച്ചതിങ്ങനെ.
അനിൽ …ഇനി ഇല്ല എന്നെങ്ങിനെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കും ..?
Posted by Biju Menon on Friday, 25 December 2020
ചലച്ചിത്രനടൻ അനിൽ നെടുമങ്ങാടിന്റെ ആകസ്മികമായ വിയോഗത്തിൽ അതീവ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. ശ്രദ്ധേയമായ വേഷങ്ങളിൽ…
Posted by Pinarayi Vijayan on Friday, 25 December 2020
ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ മരണ വിവരം ഞെട്ടലോടെയാണ് കേട്ടത്. ദീർഘ കാലത്തെ പരിശ്രമത്തിനും, അധ്വാനത്തിനും ശേഷമാണ്…
Posted by Ramesh Chennithala on Friday, 25 December 2020
Discussion about this post