കോഴിക്കോട്: കോവിഡ് ഭീതിയില്‍ കഴിയുകയാണ് സംസ്ഥാനമാകെ. അതിനിടെ ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ബ്രിട്ടനില്‍ നിന്ന് കോഴിക്കോട്ടെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെത്തിയ മെഡിക്കല്‍ കോളേജ് സ്വദേശിയായ മുപ്പത്തിയാറുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ബ്രിട്ടണില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി പുനെയിലേക്കയച്ചു.
ബ്രിട്ടനില്‍ മാരക വൈറസ് സ്ഥിരീകരിച്ചശേഷം കേരളത്തിലെത്തിയവരില്‍ കണ്ടെത്തിയ ആദ്യപോസിറ്റീവ് കേസുകളാണിതെന്നാണ് റിപ്പോര്‍ട്ട്. അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് ഇവരെ പരിചരിക്കുന്നത്. രോഗം സ്ഥിരീകരിച്ച മൂന്ന് കോഴിക്കോട് സ്വദേശികളില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. കൊച്ചിയില്‍ വിമാനമിറങ്ങിയാണ് ഇവര്‍ കോഴിക്കോട്ട് എത്തിയത്. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നതോടെ ആര്‍ടിപിസി ആര്‍ പരിശോധനക്ക് വിധേയനാക്കി.
സ്രവം പൂനെയിലേക്കയച്ചു. ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച മാരക വൈറസാണോ എന്ന് പരിശോധിക്കാനാണിത്.
Discussion about this post