കൊച്ചി ഏലൂരിലെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണവും വെള്ളിയും കവര്‍ന്ന കേസ്; പ്രതികളില്‍ ഒരാള്‍ പിടിയില്‍, പിടികൂടിയത് ഗുജറാത്തില്‍ നിന്ന്

jewellery theft case | big news live

കൊച്ചി: കൊച്ചി ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയുടെ ലോക്കര്‍ തകര്‍ത്ത് മൂന്ന് കിലോയോളം സ്വര്‍ണ്ണവും 25 കിലോ വെള്ളിയും കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. ബംഗ്ലാദേശ് പൗരനും കഴിഞ്ഞ പത്ത് വര്‍ഷമായി ഗുജറാത്തിലെ സൂറത്തിലെ താമസക്കാരനുമായ ശൈഖ് ബബ്ലുവാണ് പിടിയിലായത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.

നവംബര്‍ 16 നാണ് ഏലൂര്‍ എഫ്എസിറ്റി ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയില്‍ കോടികളുടെ കവര്‍ച്ച നടന്നത്. ജ്വല്ലറിയോട് ചേര്‍ന്നുള്ള ബാര്‍ബര്‍ ഷോപ്പിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയത്.


പിടിയിലായ പ്രതി ഏലൂരിലെ ഒരു വ്യവസായശാലയില്‍ ജോലി ചെയ്തിട്ടുണ്ട്. ജ്വല്ലറിയിലെ മോഷണ ശേഷം ബബ്ലുവും കൂട്ടാളികളും ഗുജറാത്തിലേക്ക് കടന്നുകളയുകയായിരുന്നു. കേസില്‍ ഇനിയും നാലു പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

Exit mobile version