കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ബിജെപി കൗണ്‍സിലറുടെ സത്യപ്രതിജ്ഞയായിരുന്നു, അതും സംസ്കൃതത്തില്‍. എന്നാല്‍ സംസ്കൃതം മലയാളത്തില്‍ എഴുതിവെച്ചത് നോക്കി വായിക്കുകയായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ബിജെപി കൗണ്‍സിലര്‍ മഞ്ജുവാണ് സംസ്കൃതത്തില്‍ സംസാരിച്ച് കത്തിക്കയറിയത്.
എന്നാല്‍ ഒളിക്യാമറയിലൂടെ കൗണ്‍സിലറുടെ കള്ളി ഒരു ഫോട്ടോഗ്രാഫര്‍ വെളിച്ചത്താക്കിയതോടെയാണ് സോഷ്യല്‍മീഡിയയിലും മഞ്ജു നിറയാന്‍ കാരണം. ആ ഫോട്ടോഗ്രാഫര്‍ക്ക് മുഖം അറിയാതെ ആശംസാപ്രവാഹസങ്ങളുമായിരുന്നു സോഷ്യല്‍മീഡിയയില്‍. എന്നാല്‍ ഇപ്പോള്‍ ആ വൈറല്‍ ചിത്രത്തിന് പിന്നിലെ ഫോട്ടോഗ്രാഫറെയും കണ്ടെത്തിയിരിക്കുകയാണ്.
ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ അരുണ്‍ രാജാണ് ബിജെപിയുടെ കള്ളക്കളി വെളിച്ചത്താക്കിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ അപ്രതീക്ഷിതമായിട്ടാണ് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ അരുണ്‍ രാജ് കരമന വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ മഞ്ജുവിന്റെ സത്യവാചകം എഴുതിയ പേപ്പറിലേക്ക് നോക്കിയത്. സംസ്കൃതത്തില്‍ കത്തികയറിയ മഞ്ജുവിന്റെ കൈവശം ഉള്ളത് മലയാളത്തിലെഴുതിയ പേപ്പര്‍ ആണെന്ന് തിരച്ചറിഞ്ഞതോടെ അരുണ്‍രാജ് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
Discussion about this post