കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫ് അബ്ദുള്‍റഹ്മാന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഡിവൈഎഫ്‌ഐ. എഎ റഹീമാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കേരളത്തെ ചോരയില്‍ മുക്കാനാണ് വലതു പക്ഷ പദ്ധതി. തുടര്‍ച്ചയായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയാണ്.
ആസൂത്രിതമായാണ് ഈ കൊലപാതകങ്ങള്‍ എല്ലാം നടത്തിയിരിക്കുന്നതെന്ന് റഹീം ആരോപിക്കുന്നു.
കോണ്‍ഗ്രസ്സും, ബിജെപിയും, ലീഗും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊന്ന് തള്ളുന്നു. ലീഗ് ഭീകരതയ്ക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണം. മൂന്ന് ദിനങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നുവെന്നും റഹീം പറഞ്ഞു. 26ന് സംസ്ഥാനത്തെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗങ്ങള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡ് ആദ്യമായി ലീഗിന് നഷ്ടമായി. ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വിജയിച്ചു. ആഹ്ലാദ പ്രകടനത്തിന് നേര്‍ക്കും ലീഗ് ക്രിമിനലുകള്‍ ആക്രമണം നടത്തിയിരുന്നുവെന്നും റഹീം കൂട്ടിച്ചേര്‍ത്തു. ഇതിനെല്ലാം പുറമെ, ഔഫ് അബ്ദുല്‍ റഹ്മാന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഔഫിനെ കാത്തിരിക്കുന്ന ഒരു കുടുംബം കൂടിയുണ്ട്. അതും മറക്കരുതെന്ന് റഹീം ഓര്‍മ്മിപ്പിക്കുന്നു.
തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് വാര്‍ഡ് നഷ്ടപ്പെട്ടതോടെയാണ് പ്രകോപനങ്ങള്‍ക്ക് തുടക്കമായത്. ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. ആക്രമണത്തില്‍ ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും കുത്തേറ്റിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുന്നതിനിടെ കല്ലൂരാവി-പഴയ കടപ്പുറം റോഡില്‍ ഒരുസംഘം അക്രമികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
ഇവരുടെ മറ്റ് രണ്ട് സുഹൃത്തുക്കള്‍ മറ്റൊരു ബൈക്കില്‍ പിന്നാലെയുണ്ടായിരുന്നു. ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടന്‍ അക്രമികള്‍ ഇരുട്ടിലേക്ക് മറഞ്ഞു. ഔഫിനെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടകയായിരുന്നു. അബ്ദുള്‍ റഹ്മാന്റെ മൃതദേഹം 12 മണിയോടെ പോസ്റ്റ് മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കേരളത്തെ ചോരയിൽ മുക്കാനാണ് വലതു പക്ഷ പദ്ധതി.
തുടർച്ചയായി ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തുകയാണ്.
ആസൂത്രിതമായാണ് ഈ കൊലപാതകങ്ങൾ എല്ലാം നടത്തിയിരിക്കുന്നത്.
കോൺഗ്രസ്സും, ബിജെപിയും, ലീഗും ഡിവൈഎഫ്ഐ പ്രവർത്തകരെ കൊന്ന് തള്ളുന്നു.
ലീഗ് ഭീകരതയ്ക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണം.
മൂന്ന് ദിനങ്ങൾ നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.
26ന് സംസ്ഥാനത്തെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗങ്ങൾ നടത്തണം.
Discussion about this post