തിരുവനന്തപുരം: അഭയ കൊലക്കേസില്‍ ശിക്ഷാവിധിക്ക് മുമ്പുള്ള വാദത്തിനിടെ ശിക്ഷയില്‍ ഇളവ് തേടി സിസ്റ്റര്‍ സെഫിയും ഫാ. തോമസ് എം കോട്ടൂരും. കോട്ടൂര്‍ ഒന്നാം പ്രതിയും സെഫി മൂന്നാം പ്രതിയുമാണ്. പ്രായാധിക്യവും രോഗവും കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്നായിരുന്നു കോട്ടൂരിന്റെ ആവശ്യം. രോഗിയാണെന്നും പ്രായമായ മാതാപിതാക്കളാണുള്ളതെന്നും സിസ്റ്റര്‍ സെഫിയും കോടിയെ അറിയിക്കുന്നു.
ഇരുവരെയും കോടതി അടുത്തേക്ക് വിളിപ്പിച്ചാണ് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞത്. നീണ്ട 20 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കേരളക്കര കാത്തിരുന്ന വിധി എത്തിയത്. പ്രതികളുടെ കുടുക്കുന്ന നിര്‍ണ്ണായക വിവരം പങ്കുവെച്ചത് അടയ്ക്കാ രാജുവാണ് രാജുവിന്റെ വാക്കുകളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.
കോട്ടൂരിന്റെ വാദം;
എനിക്ക് 71 വയസ്സുണ്ട്, പെന്ഷന് കൊണ്ടാണ് ജീവിക്കുന്നത്. ഒട്ടേറെ അശരണര്‍ക്കും നിരാലംബര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചയാളാണ്. താന്‍ ഒരിക്കലും കൊലപാതകം ചെയ്യില്ല. നിരപരാധിയാണ്. ശിക്ഷയില്‍ ഇളവ് വേണം, അര്‍ബുദ രോഗി കൂടിയാണ്.
സെഫിയുടെ വാദം;
പ്രമേഹവും വൃക്കസംബന്ധമായ അസുഖങ്ങളുണ്ട്, പ്രായമേറിയ മാതാപിതാക്കളാണുള്ളത്. അവരെ സംരക്ഷിക്കണം. പെന്ഷന് കൊണ്ടാണ് ജീവിക്കുന്നത്. കാനന്‍ നിയമപ്രകാരം പുരോഹിതര്‍ പിതാവിന് തുല്യമാണ്. അതിനാല്‍ പുരോഹിതരുമായി ഒരിക്കലും അത്തരത്തിലുള്ള ബന്ധമുണ്ടാകില്ല. പ്രോസിക്യൂഷന് തനിക്കെതിരെ ഉന്നയിച്ച വാദങ്ങള്‍ കെട്ടിച്ചമച്ച ഇല്ലാക്കഥകളാണ്.
Discussion about this post