തിരുവനന്തപുരം; ‘തിടുക്കപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ കേരളത്തിലെ കൃഷിക്കും കര്‍ഷകര്‍ക്കും എന്താണ് പ്രശ്‌നം, അതറിയാന്‍ താല്‍പര്യമുണ്ട്’ ഇത് കേരളത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യമാണ്. ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയിലാണ് ഗവര്‍ണറുടെ വിശദീകരണ ചോദ്യം.
എന്ത് അടിയന്തര സാഹചര്യമാണ് കേരളത്തിലെ കര്‍ഷകര്‍ ഇപ്പോള്‍ നേരിടുന്നതെന്നു ചോദിച്ച ഗവര്‍ണര്‍, അതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെന്തെന്നും ആരാഞ്ഞു. സര്‍ക്കാര്‍ ഈ ചോദ്യത്തിനു വിശദീകരണം നല്‍കിയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു. രാജ്യമാകെ കര്‍ഷകരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ മൂന്നു കര്‍ഷക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ജനുവരി 8ന് സഭാസമ്മേളനം ചേരാന്‍ സര്‍ക്കാര്‍ അനുമതി തേടുകയും ഗവര്‍ണര്‍ അനുമതി നല്‍കുകയും ചെയ്ത ശേഷമാണ് 23ന് പ്രത്യേക സമ്മേളനത്തിനു അനുമതി തേടിയത്.