തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചര്‍ വിടവാങ്ങി. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പ്രിയ എഴുത്തുകാരിയുടെ വിയോഗത്തില്‍ വേദന പങ്കുവെക്കുകയാണ് നടി നവ്യ നായര്‍.
‘ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല .. താങ്ങാന്‍ ആവുന്നില്ല സങ്കടം .. വാക്കുകള്‍ എത്രമേല്‍ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ .. നഷ്ടം എന്നെന്നേക്കും” എന്ന് നവ്യ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സുഗതകുമാരിക്കൊപ്പമുള്ള ചിത്രങ്ങളും നവ്യ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണത്തിലിരിക്കെയായിരുന്നു സുഗതകുമാരി ടീച്ചര്‍ വിടവാങ്ങിയത്. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാല്‍ യന്ത്രസഹായത്തോടെ നല്കുന്ന ഓക്‌സിജന്‍ പോലും സ്വീകരിക്കാന്‍ ശ്വാസകോശത്തിനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുകയായിരുന്നു.
ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ 'അമ്മ .. നഷ്ടം എന്നെന്നേക്കും ..
Posted by Navya Nair. on Tuesday, December 22, 2020
എണ്‍പത്തിയാറ് വയസ്സായിരുന്നു. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്ത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.