എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷ നടത്തുക. പ്ലസ്ടു പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കുശേഷവും നടത്തും. രാവിലെ 9.40നാണ് പ്ലസ് ടു പരീക്ഷ. ഉച്ചയ്ക്ക് 1.40 ന് എസ്.എസ്.എല്‍സി പരീക്ഷയും നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ. പരീക്ഷാ നടത്തിപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കും

എസ്എസ്എല്‍സി പരീക്ഷാഫീസ് പിഴകൂടാതെ നാളെ മുതല്‍ ജനുവരി ഏഴുവരെയും, പിഴയോടുകൂടി ജനുവരി എട്ടു മുതല്‍ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ജനുവരി 4 വരെ പിഴയില്ലാതെ ഫീസടയ്ക്കാം. സൂപ്പര്‍ ഫൈനോടുകൂടി 15 വരെ അപേക്ഷിക്കാം

പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും ഈ സമയത്ത് നടക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങും സ്‌കൂള്‍ തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്‌കൂളില്‍ പോകാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു.

Exit mobile version