ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ അനുമതി; വെര്‍ച്ച്വല്‍ ക്യൂ വഴി ദിവസവും 3000 പേരെ പ്രവേശിപ്പിക്കും

GURUVAYOOR, TEMPLE , OPEN | BIGNEWSLIVE

ഗുരുവായൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. വെര്‍ച്ച്വല്‍ ക്യൂ വഴി ദിവസവും 3000 പേരെ പ്രവേശിപ്പിക്കും. വിവാഹം, തുലാഭാരം, വാഹനപൂജ തുടങ്ങി എല്ലാ വഴിപാടുകളും പതിവുപോലെ നടക്കും. അതേസമയം ചോറൂണ് ഉണ്ടായിരിക്കുന്നതല്ല.

പോലീസ്, പാരമ്പര്യ ജീവനക്കാര്‍, പ്രാദേശികം, ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് കിഴക്കേ നടയിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും പാസ് അനുവദിക്കും. കിഴക്കേ നടയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പാസില്ലാതെ ആര്‍ക്കും പ്രവേശനമുണ്ടാകില്ല. എന്നാല്‍, കുട്ടികള്‍ക്കും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ല.

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. വ്യാപാരികള്‍ക്ക് കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കടകള്‍ തുറക്കുന്നതിന് അനുമതി നല്‍കുക. ഗുരുവായൂര്‍ ക്ഷേത്ര പരിസരം മൈക്രോ കണ്ടെയ്‌മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയത്.

Exit mobile version