ചേര്‍ത്തല: ഒരു ചുവട്ടില്‍ കാച്ചില് ഉണ്ടായത് 92 കിലോ. വലുതാണെന്ന് അറിഞ്ഞെങ്കിലും 92 കിലോ ഉണ്ടെന്നത് ആലപ്പുഴയിലെ ബാബുവിനെ അമ്പരപ്പിച്ചു. ഒറ്റയ്ക്കുതുടങ്ങിയ വിളവെടുപ്പിലെ വിളവുപുറത്തെടുക്കാന് സമീപവാസികളുടെ സഹായം ബാബുവിന് വേണ്ടി വന്നു.
സാധാരണരീതിയില്‍ നട്ട കാച്ചിലിന്റെ ഒറ്റച്ചുവട്ടിലാണ് 92 കിലോ തൂക്കമുള്ള കാച്ചില് വിളഞ്ഞത്. മാരാരിക്കുളംവടക്ക് ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാര്‍ഡ് കണിച്ചുകുളങ്ങര കളപ്പുരയ്ക്കല്‍ കെജെ ബാബുവിന്റെ കൃഷിയിടത്തിലാണ് ഈ കാച്ചില് വിളഞ്ഞത്.
മത്സ്യവ്യാപാരിയായ ബാബു ഇടവേളകളാണ് കൃഷിക്കായി ചെലവിടുന്നത്. കരിയിലയും ചാരവും അടക്കമുള്ള വളങ്ങള്‍ മാത്രമാണുപയോഗിച്ചത്.
Discussion about this post