കണ്ണൂര്‍: വീടിന്റെ ആധാരം പണയം വച്ച് രാജ്യം ചുറ്റാനിറങ്ങി കണ്ണൂരിലെ സഹോദരങ്ങള്‍. എബിനും ലിബിനുമാണ് രാജ്യം ചുറ്റാനിറങ്ങിയത്. ഇപ്പോള്‍ വീട് കാരവന് ആക്കിയിരിക്കുകയാണ് ഇവര്‍. ഇ ബുള്‍ ജെറ്റ് എന്നാണ് യാത്രാസംഘത്തിന് നല്കിയ നാമം.
യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് കൊവിഡിനെ പേടിക്കാതെ വാന്‍ലൈഫ് മാതൃകയാക്കാം എന്ന് കാണിച്ച് തരികയായിരുന്നു എബിനും ലിബിനും. രാജ്യം ഒരുവിധം ചുറ്റിക്കറങ്ങിയ ഇവര്‍ യൂടൂബിലൂടെയുള്ള വരുമാനം കൊണ്ടാണ് പുതിയ വണ്ടി സ്വന്തമാക്കിയത്.
ശുചിമുറി ,രണ്ടുപേര്‍ക്ക് വിശാലമായി കിടക്കാനുള്ള കിടപ്പുമുറി ഉള്‍പ്പടെ എല്ലാം സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷണ പാചകം ചെയ്യാനും മറ്റെവിടെയും പോകേണ്ടതില്ല. ഇരുപത്തിയഞ്ചു വയസില്‍ താഴെ മാത്രം മാത്രമുള്ള ഈ സഹോദരങ്ങളുടെ മുന്പില് കൊവിഡ് പോലും വില്ലനായി എത്തിയില്ല.
Discussion about this post