തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമന ഡിവിഷനില്‍ നിന്നും ബിജെപി ബാനറില്‍ അധികാരത്തില്‍ എത്തിയ മഞ്ജു സംസ്‌കൃതത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. സംഭവം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സംസ്‌കൃതം മലയാളം അക്ഷരത്തില്‍ പകര്‍ത്തി എഴുതിയായിരുന്നു മഞ്ജുവിന്റെ സത്യപ്രതിജ്ഞ.
മലയാളത്തില്‍ എഴുതിയ സംസ്‌കൃത വാക്കുകള്‍ വായിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.സംസ്‌കൃതത്തില്‍ പാണ്ഡിത്യം ഉള്ള വ്യക്തിയെ പോലെ തന്നെയാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തിങ്കളാഴ്ച്ചയായിരുന്നു ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ്. പലരുടെയും സത്യപ്രതിജ്ഞ ജനശ്രദ്ധ നേടി. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി അയ്യപ്പന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ബിജെപി അംഗം കരമന അജിത്താണ് അയ്യപ്പസ്വാമിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നെടുങ്കാട് വാര്‍ഡില്‍ നിന്നാണ് കരമന അജിത്ത് ജയിച്ചത്. ഫോര്‍ട്ട് വാര്‍ഡില്‍ നിന്നുള്ള ബിജെപിയുടെ സ്വതന്ത്രഅംഗം ജാനകി അമ്മാളിന്റെ സത്യപ്രതിജ്ഞ പത്മനാഭസ്വാമിയുടെ പേരിലായിരുന്നു.
സ്വതന്ത്രഅംഗങ്ങളായ മേരി ജിപ്‌സി തോമാശ്ലീഹയുടെ നാമത്തിലും നിസാമുദീന്‍, ഐഎന്‍എല്‍ അംഗം മുഹമ്മദ് ബഷീര്‍ എന്നിവര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞചെയ്തു.
Discussion about this post