തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും നാളെ മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്പാം. ബെവ്‌കോ ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയവും നീട്ടി. പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് വരെയാക്കും.
കൊവിഡ് സാഹചര്യത്തിലാണ് ബാറുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ പിന്നീട് കൗണ്ടറുകള്‍ വഴി മദ്യം പാഴ്‌സലായി വിതരണം ചെയ്യാന്‍ അനുമതി നല്‍കി.
ബാറുകളിലിരുന്ന് മദ്യപിക്കാന്‍ സൗകര്യം നല്‍കണമെന്ന് ബാറുടമകള്‍ നിരവധി തവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബാറുകള്‍ തുറക്കുന്നത്. മറ്റു പല സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയ പശ്ചാത്തലത്തില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. അപേക്ഷ പരിഗണിച്ച എക്‌സൈസ് വകുപ്പ് ഇതു അംഗീകരിച്ചു ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇതു മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ബാറുകള്‍ തുറക്കുന്നത്.
Discussion about this post