തിരുവനന്തപുരം: കൊവിഡ് മഹാമാരി പിടിമുറുക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ട ബാറുകള്‍ തുറക്കുന്നു. കൊവിഡ് അകലുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇന്ന് വൈകിട്ടോ നാളെയൊ ഉത്തരവിറങ്ങും. എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
പ്രത്യേക നിബന്ധനകളും പറയുന്നുണ്ട്. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ പ്രധാനമായും നല്കുന്ന നിബന്ധനകള്‍.
ഏറ്റവും അടുത്ത ദിവസം തന്നെ ബാറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകും. കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട ബാറുകള്‍ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകള്‍ മദ്യം വില്ക്കാന് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. നീണ്ട ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.
Discussion about this post