വയനാട്: കൊവിഡ് മഹാമാരി പിടിമുറുക്കിയതോടെ ജാഗ്രതയോടെയാണ് കേരളക്കര മുന്‍പോട്ട് നീങ്ങുന്നത്. സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയും മുത്ത് മാസ്‌ക് ഇട്ടും കൈവിഡിനോട് പൊരുതുകയാണ് നാം. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ അതീവ ജാഗ്രതയോടെയാണ് വയനാട് കളക്ടര്‍ അദീല അബ്ദുള്ള ഇടപഴകുന്നത്.
ഇപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ കളക്ടര്‍ എത്തിയതും കൊവിഡ് ജാഗ്രതയോട് കൂടി തന്നെയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വയനാട് കളക്ടര്‍ എത്തിയത് പിപിഇ കിറ്റ് ധരിച്ചാണ്.
പൂര്‍ണമായും കൊവിഡ് ചട്ടം പാലിച്ചാണ് കളക്ടര്‍ ചടങ്ങിനെത്തിയത്. കളക്ടറുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പിച്ച ശേഷമാണ് അദീല അബ്ദുള്ള ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ആദ്യ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്ത ഉടനെ തന്നെ കളക്ടര്‍ മടങ്ങുകയും ചെയ്തു.