ആറന്മുള: മണ്ഡല പൂജയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള രഥ ഘോഷയാത്ര നാളെ രാവിലെ ഏഴ് മണിക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. പതിനെട്ടാം പടിയും കൊടിമരവും ശ്രീകോവിലും ഉള്‍പ്പെട്ട ശബരിമല ക്ഷേത്രത്തിന്റെ ആകൃതിയില്‍ ഒരുക്കിയ രഥത്തിലാണ് തങ്കയങ്കി കൊണ്ടുപോകുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ രഥ ഘോഷയാത്ര നടക്കുന്നത്.
വഴി നീളെയുള്ള സ്വീകരണ ചടങ്ങുകള്‍ ഇത്തവണ ഉണ്ടാവില്ല. നേരത്തേ നിശ്ചയിച്ച ക്ഷേത്രങ്ങളില്‍ മാത്രമാണ് രഥഘോഷയാത്രക്ക് സ്വീകരണം നല്‍കുക. രഥ ഘോഷയാത്രയുടെ ഒപ്പം അനുഗമിക്കുന്നവരുടെ എണ്ണത്തിലും കുറവ് വരുതിയിട്ടുണ്ട്.
ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. യാത്ര ആരംഭിക്കുന്നതിന് മുമ്പും രഥയാത്ര പെരുനാട്ടില്‍ എത്തുമ്പോഴും കൊവിഡ് പരിശോധന ഉണ്ടായിരിക്കും. 25 ന് തങ്കയങ്കി സന്നിധാനത്ത് എത്തിക്കും. 26 നാണ് മണ്ഡലപൂജ.
Discussion about this post