ഇടുക്കി: വാഗമണിലെ സ്വകാര്യ റിസോര്‍ട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മാരകമായ ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. റിസോര്‍ട്ടിലെ നിശാപാര്‍ട്ടിക്കായി എത്തിച്ചതായിരുന്നു ലഹരി വസ്തുക്കള്‍. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ അടക്കം അറുപതോളം പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
വാഗമണ്‍ വട്ടപ്പത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ വെച്ചാണ് നിശാപാര്‍ട്ടി നടന്നത്. എല്‍എസ്ഡി, സ്റ്റാമ്പ്, ഹെറോയില്‍, ഗം, കഞ്ചാവ് തുടങ്ങിയവ ലഹരി വസ്തുക്കളാണ് പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തത്.
ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റിസോര്‍ട്ടില്‍ റെയിഡ് നടത്തിയത്. ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ അടക്കം അറുപത് പേരടങ്ങുന്ന സംഘമാണ് നിശാപാര്‍ട്ടിക്ക് എത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
Discussion about this post