തൃശ്ശൂര്‍: ഇന്‍ഡോ ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കിയിരുന്നു. സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്.
മസ്ജിദിനൊപ്പം മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, പ്രസാധനശാല, സമൂഹ അടുക്കള, മ്യൂസിയം എന്നിവയും ഉള്‍പ്പെടുന്നതാണ് ധന്നിപ്പുര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ അനുവദിച്ച 5 ഏക്കര്‍ ഭൂമിയില്‍ പണിയുന്ന സമുച്ചയം. കഴിഞ്ഞ ദിവസം ‘വലിയ അമ്പലങ്ങളുള്ളിടത്തെല്ലാം ബിജെപി ജയിച്ചു’ എന്ന് കെ. സുരേന്ദ്രന്‍ തള്ളിയപ്പോള്‍ ‘സ്‌കൂളുള്ളിടത്തെല്ലാം തോറ്റു’ എന്ന് ചുട്ടമറുപടി ഒരാള്‍ നല്‍കിയ സംഭവവും ഇതിനോട് ചേര്‍ത്ത് വയ്ക്കാമെന്ന് പറയുകയാണ് ഡോ ഷിംന അസീസ്.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷിംന അസീസ് ഇക്കാര്യം പറഞ്ഞത്. ആശുപത്രി, മ്യൂസിയം, ലൈബ്രറി, വിദ്യാഭ്യാസം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ‘അത് വന്ത് അലര്‍ജ്ജി’ എന്ന് ചൊറിയുന്ന എല്ലാ വര്‍ഗ്ഗീയവിഷങ്ങള്‍ക്കും ഇങ്ങനെ തന്നെയാണ് മറുപടി നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
അയോദ്ധ്യയില്‍ ബാബരി മസ്ജിദ് കേസ് വിധിയില്‍ സുപ്രീം കോടതി പള്ളി നിര്‍മ്മിക്കാനായി നിര്‍ദ്ദേശിച്ച അഞ്ചേക്കര്‍ സ്ഥലത്ത് ഉയര്‍ന്നു വരാന്‍ പോവുന്നതെന്തെന്ന് നോക്കൂ..!
അതൊരു പള്ളി മാത്രമല്ല, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും (അതും പോഷകാഹാരക്കുറവ് കൊണ്ട് ബുദ്ധിമുട്ടുന്ന ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പരിഗണന നല്‍കുന്ന ഒന്ന്) മ്യൂസിയവും ലൈബ്രറിയും കമ്യൂണിറ്റി കിച്ചനും അടക്കമുള്ള വലിയൊരു പ്രൊജക്റ്റാണ്, Indo-Islamic Cultural Foundation പുറത്ത് വിട്ട അതിന്റെ രൂപരേഖയാണിത്.
കഴിഞ്ഞ ദിവസം ‘വലിയ അമ്പലങ്ങളുള്ളിടത്തെല്ലാം ബിജെപി ജയിച്ചു’ എന്ന് കെ. സുരേന്ദ്രന്‍ തള്ളിയപ്പോള്‍ ‘സ്‌കൂളുള്ളിടത്തെല്ലാം തോറ്റു’ എന്ന് ചുട്ടമറുപടി ഒരാള്‍ നല്‍കിയ സംഭവവും ഇതിനോട് ചേര്‍ത്ത് വയ്ക്കാം.
ആശുപത്രി, മ്യൂസിയം, ലൈബ്രറി, വിദ്യാഭ്യാസം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ‘അത് വന്ത് അലര്‍ജ്ജി’ എന്ന് ചൊറിയുന്ന എല്ലാ വര്‍ഗ്ഗീയവിഷങ്ങള്‍ക്കും ഇങ്ങനെ തന്നെയാണ് മറുപടി നല്‍കേണ്ടത്. വെല്‍ഡണ്‍!
Dr. Shimna Azeez
അയോദ്ധ്യയിൽ ബാബരി മസ്ജിദ് കേസ് വിധിയിൽ സുപ്രീം കോടതി പള്ളി നിർമ്മിക്കാനായി നിർദ്ദേശിച്ച അഞ്ചേക്കർ സ്ഥലത്ത് ഉയർന്നു വരാൻ…
Posted by Shimna Azeez on Sunday, December 20, 2020