‘കോണ്‍ഗ്രസ് പാര്‍ട്ടിയെ വിറ്റ് തുലച്ച ആര്‍എസ്എസ് റിക്രൂട്ട് എജന്റായ കെപിസിസി വൈസ് പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക’; കൊല്ലത്ത് ശൂരനാട് രാജശേഖരനെ പോസ്റ്റര്‍ പ്രതിഷേധം

sooranad rajasekharan | big news live

കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത്തവണ കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെയാണ് പോസ്റ്റര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍എസ്എസിന് വിറ്റു തുലച്ച കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെ പുറത്താക്കണമെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

‘കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍എസ്എസിന് വിറ്റ് തുലച്ച ആര്‍എസ്എസ് റിക്രൂട്ട് ഏജന്റായ കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെ പുറത്താക്കുക’ എന്നാണ് പോസ്റ്ററിലുള്ളത്. കൊല്ലം ഡിസിസി ആര്‍എസ്പി ഓഫിസുകളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്റര്‍.

poster | big news live
ശൂരനാട് രാജശേഖരിന് നന്ദി അറിയിച്ച് ബിജെപിയുടെ പേരിലും കൊല്ലത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് മറിച്ചതില്‍ നന്ദിയെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും കെ മുരളീധരനെ അനൂകൂലിച്ച് പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്. ‘കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് തൃശ്ശൂരില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

Exit mobile version