പരസ്യപ്രസ്താവനയ്ക്ക് കോണ്‍ഗ്രസില്‍ വിലക്ക്; പുതിയ തീരുമാനം പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയെന്ന് എഐസിസി

Congress | Bignewslive

തിരുവനന്തപുരം; പരസ്യപ്രസ്താവനയ്ക്ക് കോണ്‍ഗ്രസില്‍ വിലക്കേര്‍പ്പെടുത്തി. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് പുതിയ ഉത്തരവ് ഇറക്കിയത്. നേതൃത്വത്തിന് എതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് എഐസിസി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ നന്മയ്ക്കുവേണ്ടി എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കേരളത്തിലെ നേതാക്കളോട് എഐസിസി കൂട്ടിച്ചേര്‍ത്തു. ദേശിയ തലത്തില്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകളുടേയും വിമത നേതാക്കളുടെ പരസ്യ പ്രസ്താവനകളുടേയും പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവിറക്കിയത്.

Exit mobile version