മലപ്പുറം: സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ബന്ധം കൂടുതല്‍ വ്യക്തമാവുന്നു. കൊടുവള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദപ്രകടനം നയിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അബുലൈസ്. കൊടുവള്ളി മോഡേണ്‍ബസാറില്‍ നിന്ന് ജയിച്ച മുസ്ലിം ലീഗിലെ പികെ സുബൈറിന്റെ ആഹ്ലാദപ്രകടനത്തിലാണ് അബുലൈസ് പങ്കെടുത്തത്.
ജീപ്പിന് മുകളിലിരുന്ന് അബുലൈസ് വിജയാഘോഷത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത് വന്നു. വിജയാഘോഷം നയിക്കുന്നതും അബുലൈസ് ആണെന്ന് ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്.പികെ സൂബൈറിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും അബുലൈസാണെന്നാണ് സൂചന. യുഡിഎഫ് ധാരണ അനുസരിച്ച് മോഡേണ്‍ബസാര്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ നൂര്‍ മുഹമ്മദായിരുന്നു. എന്നാല്‍ നൂര്‍മുഹമ്മദ് പിന്‍വാങ്ങുകയും ലീഗിലെ പികെ സുബൈര്‍ സ്ഥാനാര്ത്ഥായാവുകയുമായിരുന്നു.
സാമ്പത്തിക പ്രലോഭനം കാരണമാണ് നൂര്‍മുഹമ്മദ് പിന്മാറിയതിന് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. അബുലൈസ് വിജയ ആഹ്ലാദ പ്രകടനം നയിച്ചതോടെ ആരോപണത്തിന് ശക്തികൂടുകയാണ്.
സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണ് അബുലൈസിന്റെ സാന്നിധ്യം. അതേസമയം അബുലൈസ് പ്രകടനം നയിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ലീഗ് നേതാക്കള്‍ തയ്യാറായില്ല. കരിപ്പൂര്‍ വഴി 39 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഒളിവില്‍ പോയ അബൂലൈസ് പിന്നീട് കോഫേപോസ കേസില്‍ പ്രതിയായി ജയിലിലായിരുന്നു.
Discussion about this post