ജനുവരി ഒന്ന് മുതല്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തും; ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍

ak saseendran | big news live

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതല്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. അതേസമയം കട്ടപ്പുറത്തുള്ള കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തില്‍ ഇറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി കുറച്ചത്. അതേസമയം കെഎസ്ആര്‍ടിസി ബസുകളില്‍ പതിനഞ്ചുവരെ ആളുകള്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ നിന്നുള്ള യാത്രക്ക് ഇതുവരെ അനുമതി നല്‍കിയിരുന്നില്ല.

ക്രിസ്തുമസ്-പുതുവല്‍സരത്തോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസും നടത്തുന്നുണ്ട്. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമായിരിക്കും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക.

Exit mobile version