കൊല്ലം : കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. വിജയം തങ്ങള്‍ക്ക് മാത്രമെന്ന് പ്രഖ്യാപിച്ച് പോരാടിയ യുഎഡിഎഫിനെ തളര്‍ത്തി എല്‍ഡിഎഫ് മിന്നും വിജയം നേടി. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം ഉയരുകയാണ്.
പെയ്‌മെന്റ് റാണി ബിന്ദു കൃഷ്ണയെ പ്രസിഡന്റ് പെയ്‌മെന്റ് റാണി ബിന്ദു കൃഷ്ണയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ; തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വ്യാപക പോസ്റ്റര്‍ പ്രതിഷേധം സ്ഥാനത്തു നിന്നും പുറത്താക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിലെ ആവശ്യം. ബിന്ദു കൃഷ്ണ ബിജെപി ഏജന്റെന്നും ആരോപിക്കുന്നുണ്ട്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കൊല്ലം ഡിസിസി, ആര്‍എസ് പി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്ത എല്‍ഡിഎഫ് തേരോട്ടത്തില്‍ 11 ജില്ലാപഞ്ചായത്തിലും 108 ബ്ലോക്ക് പഞ്ചായത്തിലും 514 ഗ്രാമപഞ്ചായത്തിലും ചെങ്കൊടി പാറി. ആറ് കോര്‍പറേഷനില്‍ അഞ്ചിലും എല്‍ഡിഎഫ് മുന്നിലെത്തി. മുനിസിപ്പാലിറ്റികളില്‍മാത്രമാണ് അല്‍പ്പമെങ്കിലും യുഡിഎഫ് പിടിച്ചുനിന്നത്.
എല്‍ഡിഎഫ്- 35, യുഡിഎഫ്- 45. ബിജെപി- 2. പകുതിയിലേറെ ഗ്രാമപഞ്ചായത്തിലും എല്‍ഡിഎഫാണ് വിജയിച്ചത്. 2015ല്‍ 535 പഞ്ചായത്തില്‍ വിജയിച്ച എല്‍ഡിഎഫ് ഇത്തവണ 514 ഇടത്ത് ഭൂരിപക്ഷം നേടി. യുഡിഎഫിന് 377. ബിജെപി 23ല്‍ മുന്നിലെത്തി.
കഴിഞ്ഞതവണ 91 ബ്ലോക്ക് പഞ്ചായത്ത് നേടിയ എല്‍ഡിഎഫ് ഇത്തവണയത് 108 ആക്കിയപ്പോള്‍ യുഡിഎഫിന് ഭൂരിപക്ഷം 44 ഇടത്തുമാത്രം. ആകെയുള്ള 2080 ബ്ലോക്ക് ഡിവിഷനില്‍ 1267ഉം 331 ജില്ലാഡിവിഷനില്‍ 211ഉം എല്‍ഡിഎഫിനൊപ്പംനിന്നു.
Discussion about this post