തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മിന്നും വിജയമാണ് കേരളത്തില്‍ എല്‍ഡിഎഫ് നേടിയത്. മികച്ച വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടനും കേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാപകനുമായ ദേവന്‍.
തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഇടതുപക്ഷത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം അഭിനന്ദിച്ചത്.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിതെന്ന് ദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പൊളിക്കാന്‍ കഴിയാത്ത അടിത്തറ അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയരഹസ്യം… ഇത് പഠനവിഷയമാക്കേണ്ടതാണ്. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പാഠമാക്കേണ്ടതുമാണ്. അഭിപ്രായവ്യത്യാസം ഇപ്പോളും നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ലെന്നും ദേവന്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
‘ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍.
ആദ്യം തന്നെ തദ്ദേശ്ശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത്. പൊളിക്കാന്‍ കഴിയാത്ത അടിത്തറ അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയരഹസ്യം… ഇത് പഠനവിഷയമാക്കേണ്ടതാണ്. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പാഠമാക്കേണ്ടതുമാണ്. അഭിപ്രായവ്യത്യാസം ഇപ്പോളും നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. ഈ വിജയത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടത് മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേ യും ഞാന്‍ അഭിനന്ദിക്കുന്നു.
ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവര്‍ക്കും.
സ്‌നേഹാദരങ്ങളോടെ,
ദേവന്‍ ശ്രീനിവാസന്‍.’
ഇടതുപക്ഷത്തിന് അഭിനന്ദനങ്ങൾ…
ആദ്യം തന്നെ തദ്ദേശ്ശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ…
Posted by Devan Srinivasan on Thursday, December 17, 2020