തൃശ്ശൂര്‍: പാലക്കാട് നഗരസഭാ മന്ദിരത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അനുമോദിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ചത്.
സിനിമയുടെ അവസാനം വില്ലനെയും കൂട്ടരേയും തല്ലിയോടിക്കുന്ന നായകനെ കാണുന്ന സുഖമാണ് പാലക്കാട് കണ്ടതെന്നായിരുന്നു സന്ദീപാനാന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചത്.
നേരത്തെ വേട്ടെണ്ണല്‍ ദിനത്തില്‍ നഗരസഭാ മന്ദിരത്തിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീ റാം’ എന്ന് എഴുതിയ ഫ്ളക്സ് ഉയര്‍ത്തിയതിനെ സന്ദീപാനന്ദഗിരി വിമര്‍ശിച്ചിരുന്നു. ‘അള്ളാഹു അക്ബര്‍’ എന്ന ബാനര്‍ ഉയര്‍ത്തിയാല്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രതികരണം.
സന്ദീപാനാന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
സിനിമയുടെ അവസാനം വൃത്തികെട്ടവനും തെമ്മാടിയുമായ വില്ലനേയും കൂട്ടരേയും നായകന് തല്ലിയോടിക്കുന്നതു കാണുമ്പോഴൊരു സുഖമുണ്ടല്ലോ അതുപോലൊരു സുഖം.
Discussion about this post