തിരുവനന്തപുരം: വാഹനമിടിച്ച് മാധ്യമപ്രവര്ത്തകന് എസ്വി പ്രദീപ് മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. അപകട മരണമാണെന്ന് പോലീസ് അറിയിക്കുന്നു. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണ് പോലീസിന്റെ നിഗമനം.
പ്രദീപിനെ ഇടിച്ചിട്ട് കടന്നു കളഞ്ഞ ലോറി ഡിസംബര്‍ 15ന് തന്നെ പോലീസ് പിടികൂടിയിരുന്നു. വാഹനമോടിച്ചിരുന്ന ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഈഞ്ചക്കലില്‍ വെച്ചാണ് പ്രദീപിനെ ഇടിച്ച ലോറിയും ഡ്രൈവര്‍ ജോയിയെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിക്കുന്നു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ചാണ് പ്രദീപ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. വണ്‍വേയിലൂടെ ഓടിച്ചിരുന്ന പ്രദീപിന്റെ വാഹനത്തിന് നേരെ എതിര്‍ദിശയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
ഇടിച്ചശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല.
Discussion about this post