തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്ര വിജയം കാഴ്ച വെച്ചതിന് പിന്നാലെ മാധ്യമങ്ങളെ ട്രോളി നടന് ഹരീഷ് പേരടി. ഇന്ന് രാത്രിയും സ്വര്‍ണ്ണക്കടത്ത് തന്നെ അല്ലേ ചര്‍ച്ച എന്ന് കുറിച്ചുകൊണ്ടാണ് താരത്തിന്റെ പരിഹാസം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തിയത്.
സ്വര്‍ണക്കടത്ത് എന്തായോ എന്തോ?…നിങ്ങളുടെ അജണ്ട വെള്ളം കുട്ടാതെ വിഴുങ്ങാന്‍ നില്‍ക്കുന്നവരല്ല കേരളത്തിലെ ജനത എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. കേരളത്തിലെ സാധാരണ മനുഷ്യരുടെ കൂടെ നില്ക്കാന് പറ്റാത്ത കാലത്തോളം ആരും ഇവിടെ ആരുമല്ല …അതാണിജനവിധിയെന്ന് ഹരീഷ് പേരടി കുറിക്കുന്നു.
സ്വര്‍ണ്ണക്കടത്ത് കേസും ബിനീഷ് കോടിയേരി വിഷയവും മറ്റും ആയുധമാക്കിയായിരുന്നു പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിരുന്നാല്‍ പോലും ജനം സത്യത്തിന്റെ വഴിക്ക് സഞ്ചരിക്കുമെന്ന തെളിവാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ജനവിധി. വിവാദങ്ങള്‍ യാതൊന്നും ബാധിക്കാതെ സര്‍ക്കാര്‍ കൊണ്ടുവന്ന വികസനങ്ങളും മറ്റുമാണ് ജനം ഉള്‍കൊണ്ടതെന്നും ഈ വോട്ടെടുപ്പിലൂടെ ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു.
Discussion about this post