തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച നേട്ടത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് അലി അക്ബര്‍. കേരളത്തില്‍ നട്ടാല്‍ മുളക്കില്ല എന്ന് പറഞ്ഞിടത്തൊക്കെ താമര വിരിയിച്ചിട്ടുണ്ടെന്ന് അലി അക്ബര്‍ പറഞ്ഞു.
കേരളത്തില്‍ താമര വിരിയിച്ച സകലര്‍ക്കും നന്ദിയുണ്ടെന്നും അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു. ‘കഴിഞ്ഞ തവണത്തെക്കാള്‍ ഇരട്ടി മാര്‍ക്ക് കിട്ടി, കുറച്ചു നല്ല അധ്യാപകരെയും ട്യൂഷനുമൊക്കെ കൊടുത്ത് നന്നായി ശ്രമിച്ചാല്‍ റാങ്ക് കിട്ടില്ലേ?’-അലി അക്ബര്‍ ചോദിക്കുന്നു.
എല്‍ഡിഎഫിന്റെ വമ്പിച്ച ഭൂരിപക്ഷത്തിനു കാരണം യുഡിഎഫ് തിരിഞ്ഞുകുത്തിയതാണെന്നും അലി അക്ബര്‍ വ്യക്തമാക്കി. മലബാര്‍ വിപ്ലവവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന 1921 എന്ന സിനിമയുടെ പണിപ്പുരയിലാണ് സംവിധായകന് അലി അക്ബര്‍ ഇപ്പോള്‍.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്’ എന്ന സിനിമ സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന് അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം അറിയിച്ചത്.
Discussion about this post