തൃശ്ശൂര്‍: മന്ത്രി എസി മൊയ്തീന്‍ 6.55ന് വോട്ടുചെയ്തുവെന്ന അനില്‍ അക്കര എംഎല്‍എയുടെ വാദം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. മന്ത്രി എസി മൊയിതീന്‍ വോട്ട് ചെയ്തത് രാവിലെ 7 മണി കഴിഞ്ഞ് 11 മിനിറ്റിലും 12 സെക്കന്റിലുമാണെന്ന് വോട്ടിംഗ് മെഷീനില്‍ നിന്് വ്യക്തമായതോടെയാണ് അനില്‍ അക്കരയുടെ വാദം പൊളിഞ്ഞത്. സംഭവത്തില്‍ വരണാധികാരി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.
മന്ത്രിയുടെ ബൂത്തായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എംഎന്‍ഡി സ്‌കൂളിലെ ഒന്നാം ബൂത്തില്‍ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തില്‍ ആദ്യ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 10 ന് രാവിലെ 7 മണി 11 മിനുട്ട് 12 സെക്കന്റിലാണെന്് വോട്ടിംഗ് മെഷീനില്‍ വ്യക്തമാക്കുന്നു.
വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പ് മന്ത്രി വോട്ടു രേഖപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വരണാധികാരിയോട് കളക്ടര്‍ വിശദാംശങ്ങള്‍ ചോദിച്ചത്. തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുക്കര ബൂത്തിലെത്തി 6.55 ന് മന്ത്രി എസി മൊയ്തീന്‍ വോട്ട് ചെയ്‌തെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
അനില്‍ അക്കര എംഎല്‍എ, ടിഎന്‍ പ്രതാപന്‍ എംപി, തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് എം പി വിന്‍സന്റ് എന്നിവരാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിലാണ് ഈ വാദം പൊളിഞ്ഞത്.
Discussion about this post