തൊടുപുഴ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയതിന് അറസ്റ്റിലായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജയം. ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്സി രാജയാണ് ജയിച്ചത്. 194 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥി രണ്ടാമതെത്തി.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാജയും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യവിതരണം നടത്തിയിരുന്നു. പോതമേട് ഒന്നാം വാര്‍ഡിന് സമീപത്തെ മേഘദൂത് റിസോര്‍ട്ടിലാണ് സ്ഥാനാര്‍ത്ഥിയും കൂട്ടാളികളും മദ്യ വിതരണം നടത്തിയത്. അവധി ദിവസത്തിലായിരുന്നു ഇവര്‍ മദ്യം എത്തിച്ചത്.
തോട്ടം മേഖലയില്‍ പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യവിതരണം കണ്ടെത്തിയത്. തുടര്‍ന്ന് രാജയെയും കൂട്ടരെയും കഴിഞ്ഞ 8ന് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് മദ്യവും കണ്ടെത്തിയിരുന്നു.
Discussion about this post