തിരൂര്‍: ഇന്നലെ മരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മികച്ച ജയം. തലക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ് 239 വോട്ടിന് വിജയിച്ചത്. സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്ന എതിര് സ്ഥാനാര്‍ത്ഥി. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹീറ ഇന്നലെയാണ് അന്തരിച്ചത്. സഹീറയുടെ മരണം വോട്ടര്‍മാര്‍ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചാണ് സഹീറയ്ക്ക് അപകടം ഉണ്ടായത്. സഹോദരെന്റ മകനുമൊത്ത് ബൈക്കില്‍ ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ കാറിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
പിന്നാലെ ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. തലക്കാട് സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു. 2000 ലും 2010ലു പഞ്ചായത്ത് മെമ്പറായിരുന്ന ഇവര്‍ കഴിഞ്ഞ തവണ പൂക്കൈതയിലെ യുഡിഎഫ് ശക്തികേന്ദ്രത്തില്‍ നിന്നും 8 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ സ്ഥിരം വാര്‍ഡായ പാറശ്ശേരി വെസ്റ്റിലാണ് മല്‍സരിച്ചത്.
Discussion about this post