ഇടുക്കി: മന്ത്രി എംഎം മണിയുടെ മകള്‍ സതി കുഞ്ഞുമോന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മിന്നും ജയം. രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നാണ് സതി വിജയിച്ചത്. ഇത് മൂന്നാം തവണയാണ് സതി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കഴിഞ്ഞ പ്രവാശ്യം പ്രസിഡന്റായിരുന്നു.
കഴിഞ്ഞ രണ്ടു പ്രാവശ്യം എന്‍ആര്‍ സിറ്റി രണ്ടാം വാര്‍ഡില്‍ നിന്നുമാണ് സതി ജനവിധി തേടിയത്. എം.എം. മണിയുടെ മൂത്തമകളാണ് സതി. സിപിഎം ജില്ലാ കമ്മിറ്റി അംഗം വി എ കുഞ്ഞുമോനാണ് സതിയുടെ ഭര്‍ത്താവ്.