മലപ്പുറം: ജില്ലയില്‍ കോണ്‍ഗ്രസ് ഭരണനേതൃത്വം വഹിക്കുന്ന ഏക നഗരസഭയായ നിലമ്പൂര്‍ പിടിച്ചെടുത്ത് ഇടതുമുന്നണിയുടെ വിജയകുതിപ്പ്. ആകെയുള്ള 33 ഡിവിഷനുകളില്‍ 22 സീറ്റുകള്‍ നേടിയാണ് ഇടതുമുന്നണി അധികാരം ഉറപ്പിച്ചത്.
യുഡിഎഫിന് ഒമ്പത് ഡിവിഷനിലുകളാണ് ജയിക്കാനായത്. 2010ല്‍ നിലമ്പൂര്‍ നഗരസഭയായതിനുശേഷം രണ്ടുതവണയും യുഡിഎഫാണ് ഭരിച്ചിരുന്നത്. ആ കുത്തകയാണ് എല്‍ഡിഎഫ് ഇത്തവണ പൊളിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്ന നിലമ്പൂര്‍ ഗ്രാമപ്പഞ്ചായത്തായിരുന്നപ്പോള്‍ ഒരുതവണ ഇടതുപക്ഷവും ഭരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ഇടതുപക്ഷം നേടിയത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണ മികവാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ വിജയത്തിലേയ്ക്ക് വഴിവെച്ചത്.
Discussion about this post