തിരുവനന്തപുരം: തിരുവനന്തപുരത്ത് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. എജി ഒലീനയാണ് തോറ്റത്. കുന്നുകുഴി വാര്‍ഡിലാണ് പരാജയപ്പെട്ടത്. സിപിഎം ആസ്ഥാനമായ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡ് കൂടിയാണിത്. 300 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മേരി പുഷ്പം ആണ് ഇവിടെ വിജയിച്ചത്.
അതേസമയം കൊച്ചിയിലും കോഴിക്കോടും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. കൊച്ചിയില്‍ ഒരു വോട്ടിനാണ് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് തോറ്റത്. കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി ഡോ. പിഎന്‍ അജിതയാണ് തോറ്റത്.
അതേസമയം തിരുവനന്തപുരം കോര്‍പറേഷനില്‍ എന്ഡിഎഫിനാണ് മുന്നേറ്റം. 27 ഇടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 12 സീറ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. യുഡിഎഫ് നാല് സീറ്റുകളുമായി മൂന്നാം സ്ഥാനത്തുമാണ്.
Discussion about this post