കോഴിക്കോട്; ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ ബുള്ളറ്റ് ഓടിച്ച് വൈറലായ പെണ്‍സ്ഥാനാര്‍ത്ഥി ശാരുതി പിയ്ക്ക് വിജയം. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നാണ് ശാരുതി പി വിജയം കൈവരിച്ചത്. ബൈക്കോടിക്കുന്ന ശാരുതിയുടെ പ്രചരണ പോസ്റ്റര്‍ കേരളത്തില്‍ ചര്‍ച്ചയായി മാറിയിരുന്നു.
ബൈക്കോടിച്ചാണ് വനിതാസ്ഥാനാര്‍ത്ഥി വീടുകളിലും പ്രചരണത്തിന് എത്തിയിരുന്നത്. പ്രളയസമയത്തും കൊവിഡ് 19 പിടിമുറുക്കിയ ഘട്ടങ്ങളിലും ഒളവണ്ണ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ശാരുതി നേതൃത്വം നല്‍കിയിരുന്നു.
നാട്ടിലെ റേഷന്‍കട നടത്തുന്നയാള്‍ക്ക് കൊവിഡ് വന്നപ്പോള്‍ ശാരുതിയാണ് റേഷന്‍കട നടത്തിയിരുന്നത്. എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ശാരുതി. ജനപ്രിയങ്കരി കൂടിയാണ് ശാരുതി. സംസ്ഥാനത്തെ പ്രായം കുറഞ്ഞ വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് ഈ ബുള്ളറ്റുകാരി.
പെണ്‍സ്ഥാനാര്‍ത്ഥി ബൈക്ക് ഓടിക്കുന്ന ഫോട്ടോ വെച്ചുള്ള പോസ്റ്റര്‍ മുന്‍പ് കണ്ടിട്ടില്ലെന്നാണ് ശാരുതിയുടെ പോസ്റ്റര്‍ കണ്ട പലരും പറഞ്ഞിരുന്നത്.
Discussion about this post